ഇരിങ്ങാലക്കുട : ആൽത്തറയ്ക്ക് സമീപമുള്ള കോടതിയുടെ എതിർവശം പ്രവർത്തിക്കുന്ന ക്ലാരിറ്റി ഫോട്ടോസ്റ്റാറ്റിന്‍റെ പുറകുവശത്ത് ഞായറാഴ്ച ഒരു സ്കൂട്ടർ പൂർണ്ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. നാലുമണിയോടെ ഇവിടെ പാർക്ക് ചെയ്തിരുന്നു സ്കൂട്ടറുകളിൽ ഒന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് റോഡിനെതിർവശം പ്രവർത്തിക്കുന്ന കച്ചേരിവളപ്പ് കഫേ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചിരുന്നു.
ഇതിനിടയിൽ ഒരു സ്കൂട്ടറിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്കൂട്ടറും സംഭവത്തിൽ ഭാഗികമായി കത്തി. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപ് സമീപവാസികൾ തിയണച്ചിരുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയാണെന്ന് അന്വേഷിച്ചു വരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com