ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി മെഗാ എക്സിബിഷൻ ഒക്ടോബർ അഞ്ചിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും

ഇരിങ്ങാലക്കുട : ഡോൺബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡയമണ്ട് മെഗാ എക്സിബിഷൻ ഒക്ടോബർ അഞ്ചിന് സ്കൂൾ അങ്കണത്തിൽ നടക്കും. രാവിലെ 9.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം നിർവഹിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി അധ്യക്ഷത വഹിക്കും. 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, ജൂബിലി ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

പൂർവ വിദ്യാർത്ഥിയും മാധ്യമപ്രവർത്തകനും അന്തർദേശീയ മാധ്യമ അവാർഡ് ജേതാവുമായ പി. പി. ജെയിംസ്, ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ വജ്ര റബ്ബർ പ്രൊഡക്ട്സിന്റെ പ്രൊഡക്ഷൻ ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ പി.എസ്. പ്രശാന്ത്, നിരവധി മാധ്യമ അവാർഡുകൾ കരസ്ഥമാക്കിയ ദീപിക പത്രാധിപസമിതി അംഗവും ജൂബിലി പ്രോഗ്രാം കൺവീനറും പിടിഎ പ്രസിഡണ്ടുമായ സെബി മാളിയേക്കൽ എന്നിവരെ ഗവർണർ പുരസ്കാരം നൽകി ആദരിക്കും. റെക്ടറും സ്കൂൾ മാനേജരും ആയ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ സ്വാഗതവും ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മാത്യു നന്ദിയും പറയും.

സ്കൂളിന്റെ വിവിധങ്ങളായ സ്റ്റാളുകൾക്ക് പുറമെ കേരള പോലീസ്, കേരള ഫയർ ആൻഡ് റസ്ക്യു, സഹൃദയ എൻജിനീയറിങ് കോളേജ്, ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്, സെന്റ് ജോസഫ് കോളേജ്, കോളേജ് എന്നിവരുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

continue reading below...

continue reading below..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page