മുരിയാട് ഗ്രാമ പഞ്ചായത്ത് നവീകരിച്ച ഓഫീസ് സമുച്ചയം ചൊവ്വാഴ്ച നാടിന് സമർപ്പിക്കുന്നു

മുരിയാട് : 1953 ല്‍ രൂപം കൊണ്ട് 70തിന്‍റെ നിറവില്‍ എത്തിനില്‍ക്കുന്ന മുരിയാട് ഗ്രാമപഞ്ചായത്തിന് 2023 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 4 വില്ലേജുകളും 17 വാര്‍ഡുകളും മുപ്പതിനായിര ത്തിലധികം ജനസംഖ്യയുമുണ്ട്. കായല്‍മേഖലയുടെ ജല-ജൈവ-വൈവിധ്യസ്രോതസ്സുകളും, കാര്‍ഷികരംഗത്തെ ചടുലചലനങ്ങളും, മുരിയാടിന്‍റെ ഹരിതവികസനസ്വപ്നങ്ങള്‍ക്ക് ബഹുവര്‍ണ്ണ പ്രകാശമേകി. ജനകീയാ സൂത്രണത്തിന്‍റെ തേരിലേറി മുന്‍കാല ഭരണസമിതികള്‍ അടിത്തറയിട്ട മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ വികസന മുന്നേറ്റത്തിന് പുതുകാലത്തിന്‍റെ സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ ശരവേഗമേകാനുള്ള എളിയപ്രവര്‍ത്തനമാണ് ഈ ഭരണസമിതി ഏകമനസ്സോടെ വിഭാവനം ചെയ്യുന്നത്.

മുരിയാട് ജിപി മൊബൈല്‍ ആപ്പ്, സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍, ഉയിരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിശീലന പദ്ധതി, ഗ്രീന്‍ മുരിയാട്, നാല് കോടി രൂപ വിനിയോേഗിച്ച് പണിപൂര്‍ത്തീകരിച്ച 100 ലൈഫ് വീടുകള്‍, പ്രാണ ഡയാലിസിസ് പദ്ധതി, വനിത ഫിറ്റ്നെസ് സെന്‍ററുകള്‍, വിവിധ കുടിവെള്ള പദ്ധതികള്‍, സ്പോര്‍ട്സ് പ്രമോഷന്‍ കൗണ്‍സില്‍, സ്റ്റാര്‍സ് പ്രീപ്രൈമറി മാതൃക വിദ്യാലയം, ഔഷധഗ്രാമം, നെല്ലിവനം, കേരനാട് മുരിയാട്, മഞ്ഞള്‍പ്രസാദം, വാഴഗ്രാമം, തുടങ്ങിയവ രണ്ടരവര്‍ഷം കൊണ്ട് നടപ്പിലാക്കിയ പുത്തന്‍ വികസന സമീപനങ്ങളുടെ അനുഭവസാക്ഷ്യങ്ങളാണ്. നൂറുദിനം കൊണ്ട് നൂറ്റിയെട്ടുപദ്ധതികള്‍ നടപ്പിലാക്കി ചരിത്രം സൃഷ്ടിച്ചതും ഇക്കാലയളവിലാണ്.

സമഗ്രവും സുസ്ഥിരവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ടുള്ള ജീവധാര , സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതി ഡിജി മുരിയാട്, പുല്ലൂര്‍ ജലസേചന പദ്ധതി, കാടതോടുകളുടെ നവീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഡെസ്റ്റിനെഷന്‍ ടൂറിസം ഭൂപടത്തില്‍ മുരിയാടിനെ അടയാളപ്പെടുത്തുന്ന പൊതുമ്പുച്ചിറ ടൂറിസം പദ്ധതി, ആയുര്‍വ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം, രണ്ട് അംഗനവാടികള്‍ക്ക് പുതിയ കെട്ടിടം, റോഡ് വികസനത്തിന് പൊന്‍തൂവലാകുന്ന വല്ലകുന്ന് – നെല്ലായി നവീകരണം, കോന്തിപുലത്ത് സ്ഥിരം തടയണ തുടങ്ങിയ സ്വപ്ന പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള വലിയ പ്രയാണത്തിലാണ് മുരിയാട് ഗ്രാമപഞ്ചായത്ത്.

ഈ വികസന യാത്രയ്ക്ക് ചടുലതയും, സുതാര്യതയും, കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ കഴിയുമാറ് നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിക്കുകയാണ്. വാട്ടര്‍ എ.ടി.എം, വിസിറ്റേഴ്സ് ലോഞ്ച് ഓപ്പണ്‍ ലൈബ്രറി, മാലിന്യ സംസ്കരണ സംവിധാനം തുടങ്ങിയവ നവീകരിച്ച ഓഫീസിന്‍റെ സവിശേഷതകളാണ്.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page