വർക്ക്ഷോപ്പിൽ ജോലിക്കിടെ ഷോക്കേറ്റ് കിഴുത്താണി സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : ചെമ്മണ്ടയിൽ വർക്ക് ഷോപ്പിൽ ജോലിക്കിടെ ഷോക്കേറ്റ് കിഴുത്താണി പുതുവാട്ടിൽ കുമാരൻ മകൻ അജേഷ് (46) മരിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴരയുടെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടൂർ പോലീസ് എൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തിങ്കളാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കാരം നടത്തി. അമ്മ തങ്കമണി, സഹോദരങ്ങൾ അജയൻ, അനീഷ്, അനിൽ.

You cannot copy content of this page