രാജ്യത്തിന് അഭിമാനമായ ഗുസ്തി താരങ്ങൾ ബി.ജെ.പി. ഭരണത്തിൽ തെരുവിൽ വലിച്ചഴിക്കപ്പെടുന്നു : എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട : നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ വനിതാ ഗുസ്തീ താരങ്ങൾ ബി.ജെ.പിയുടെ ഭരണത്തിൻ കീഴിൽ അടിച്ചമർത്തപ്പെടുകയാണ് എന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസാദ് പറേരി പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ച് വാ തോരാതെ സംസാരിയ്ക്കുന്ന പ്രധാനമന്ത്രി സ്ത്രീ പീഢകകരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും ഉദ്ഘാടകൻ കൂട്ടി ചേർത്തു.

continue reading below...

continue reading below..


മണ്ഡലം വൈസ് പ്രസിഡണ്ട് സി.സി. സന്ദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.വി. വിബിൻ സ്വാഗതം പറഞ്ഞു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എൻ.കെ. ഉദയപ്രകാശ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.എസ് ശ്യാംകുമാർ നന്ദിയും പറഞ്ഞു.

You cannot copy content of this page