ദേശീയതല ഹെറിറ്റേജ് ക്വിസ്സിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ്ന്റെ (INTACH) ആഭിമുഖ്യത്തിൽ ന്യൂ ഡൽഹിയിൽ നടന്ന ദേശീയതല പ്രശ്നോത്തരി മത്സരത്തിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥികളായ ശ്രീഹരി സി നായർ, നന്ദകിഷോർ കെ എസ് എന്നിവർ സെമിഫൈനലിൽ ഒന്നാം സ്ഥാനവും ഫൈനലിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. 25 സംസ്ഥാനങ്ങൾ മാറ്റുരച്ച മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

continue reading below...

continue reading below..എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഇവർ മത്സരിച്ചത് മറ്റു സംസ്ഥാനങ്ങളിലെ 10,11,12 ക്ലാസ്സുകളിലെ കുട്ടികളോടാണ് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ശ്രീഹരിയും നന്ദകിഷോറും ദേശീയതലത്തിലേക്ക് യോഗ്യത നേടിയത്.

You cannot copy content of this page