അറിവുകളുടെ ലോകം തുറന്ന് വിമല സെൻട്രൽ സ്കൂളിൽ റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എക്സിബിഷൻ, എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ നിർമ്മിച്ച വിവിധ മോഡലുകൾ പ്രദർശിപ്പിച്ചു

താണിശ്ശേരി : വിമല സെൻട്രൽ സ്കൂളിൽ റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എക്സിബിഷൻ എക്സ്പോ 2023 തൃശൂർ അസിസ്റ്റൻറ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ റോസിലി ചെറുകുന്നേൽ, പിടിഎ പ്രസിഡൻറ് ഡോ . ജോം ജേക്കബ്. ജഗന്നാഥ റാം, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ നിർമ്മിച്ച വിവിധ തരത്തിലുള്ള മോഡലുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഗെയിമിംഗ്, റൂം ത്രീഡി, തിയേറ്റർ പ്ലേസ്റ്റേഷൻ, മിനി പ്ലാനിറ്റോറിയം, ചന്ദ്രയാൻ മോഡൽ, വെർച്ചൽ റിയാലിറ്റി റൂം ത്രീഡി പ്രിൻറിംഗ് വിദ്യകൾ, വിദ്യാർത്ഥികൾ നിർമ്മിച്ച മൈനിങ് സേഫ്റ്റി റോബോട്ടും ഇലക്ട്രിക് സൈക്കിളും ഇലക്ട്രിക് കാറും പ്രദർശനത്തിൽ ഉണ്ടായിരിന്നു. വിദ്യാർത്ഥികൾക്ക് അവബോധവും അറിവും അഭിരുചിയും പകരുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം എന്ന് സംഘടകർ പറഞ്ഞു.

CLICK TO VIEW VIDEO

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page