ക്രൈസ്റ്റ് കോളേജ് ഫുഡ് ടെക്നോളജി വിഭാഗത്തിൽ നിന്നും പുതിയ ഉത്പന്നം – സ്പോമിറാൾഡോ എന്ന ബ്രാൻഡിൽ ഹെവൻലി മില്ലറ്റ് ബ്രേക്ക്ഫാസ്റ്റ് ബാർ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഫുഡ് ടെക്നോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സാറാ ബയോടെക് മായി സഹകരിച്ചുകൊണ്ട് പുതിയ ഒരു ഉത്പന്നം പുറത്തിറക്കി. സ്പോമിറാൾഡോ എന്ന ബ്രാൻഡിൽ ഹെവൻലി മില്ലറ്റ് ബ്രേക്ക് ഫാസ്റ്റ് ബാർ എന്ന ഉത്പന്നമാണ് പുതിയതായി വിപണിയിലെത്തുന്നത്. ക്രൈസ്റ്റ് കോളേജ് റിസേർച്ച് ഡെവലപ്മെന്റ് ഡീൻ ഡോ. ലിന്റൊ ആലപ്പാട്ട് ഉൽപ്പന്നത്തിന്റെ പ്രകാശനം നിർവഹിച്ചു.

continue reading below...

continue reading below..ഫുഡ് ടെക്നോളജി വിദ്യാത്ഥിനി ശറഫുൻ ബാൻ സി.എ ആണ് പുതിയ ഉൽപ്പന്നം അവതരിപ്പിച്ച ത്. അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തിൽ തന്നെ ഈ ഉത്പന്നം ഇറക്കാനായതിൽ സന്തോഷമുണ്ട് എന്ന് ഫുഡ്‌ ടെക്നോളജി വിഭാഗം മേധാവി ശ്രീ ബിനു ജോർജ്ജ് അഭിപ്രായപ്പെട്ടു. സാറാ ബയോടെക് പ്രധിനിധി സുനീപ്, ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവി പയസ് ജോസഫ്, വിദ്യാർത്ഥിനി മിഥുന പ്രകാശ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

You cannot copy content of this page