ധനു മാസത്തിലെ തിരുവാതിര മഹോത്സവം ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ ഡിസംബർ 26 ചൊവാഴ്ച വൈകിട്ട് 6 മണി മുതൽ ആഘോഷിക്കുമെന്ന് ഭക്തജനങ്ങളുടെ യോഗത്തിൽ തീരുമാനം

ഇരിങ്ങാലക്കുട : ധനു മാസത്തിലെ തിരുവാതിര മഹോത്സവം ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ ഡിസംബർ 26 ചൊവാഴ്ച വൈകിട്ട് 6 മണി മുതൽ ആഘോഷിക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു. കഴിഞ്ഞ 4 വർഷമായി ദേവസ്വമാണ് തിരുവാതിര മഹോത്സവം നേരിട്ട് സംഘടിപ്പിക്കുന്നത്.

ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായ രീതിയിലാണ് തിരുവാതിര മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. തിരുവാതിര മഹോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും തെക്കേ ഊട്ടുപുരയിൽ ഭക്ഷണ സൗകര്യങ്ങളും ഒരുക്കം

ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ കെ ജി അജയകുമാർ, കെ ജി സുരേഷ് എന്നിവരും ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുത്തു.

You cannot copy content of this page