ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ് ) ഇരിങ്ങാലക്കുട ഗണിത വിഭാഗത്തിൽ മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചു. വേദഗണിതത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരു സർട്ടിഫിക്കറ്റ് കോഴ്സും എക്സ്റ്റൻഷൻ പ്രോഗ്രാമും കൂടാതെ പൈത്തൺ പ്രോഗ്രാമിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്സിനുമാണ് തുടക്കം കുറിച്ചത്.
ഇരിങ്ങാലക്കുട സി. ഐ. അനീഷ് കരിം ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വേദഗണിതത്തിന്‍റെ സാധ്യതകളെക്കുറിച്ച് ടി.എൻ രാമചന്ദ്രൻ (റിട്ട. സീനിയർ മാനേജർ , ബാങ്ക് ഓഫ് ബറോഡ) സംസാരിച്ചു. ഡോ. പി. ബി. വിനോദ് കുമാർ (പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്, ഗണിത വിഭാഗം പ്രൊഫസർ , ആർ. എസ്. ഇ.ടി. കൊച്ചി ) വിദ്യാർത്ഥികളുമായി സംവദിച്ചു.
വേദിക്ഗണിതത്തിൽ നൈപുണ്യമുള്ള ടി. എൻ രാമചന്ദ്രനെ അനുമോദിച്ചു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ജോയ് പി.ടി സി.എം.ഐ, ഗണിത വിഭാഗം അധ്യക്ഷ ഡോ. സീന വി , ഡോ. സീന വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ഗണിത വിഭാഗം കോർഡിനേറ്റർ ഡോ.ജോജു കെ.ടി നന്ദി പ്രകാശിപ്പിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews