ക്രൈസ്റ്റ് കോളേജിന് YIP പുരസ്‌കാരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി ഡേയ്ഫി ഡേവിസും, ബി.എസ് സി വിദ്യാർത്ഥി അമൃത സുരേഷും കൊട്ടാരക്കരയിൽ നടന്ന K-DISC നടത്തിയ സ്റ്റേറ്റ് ഇന്നോവേറ്റേഴ്‌സ് മീറ്റിൽ കേരള ധനമന്ത്രി കെ എൻ ബാലഗോപാലിൽ നിന്ന് YIP -2020 സംസ്ഥാനതല അവാർഡ് ഏറ്റുവാങ്ങി

ഡേയ്ഫി ഡേവിസും അമൃത സുരേഷും ഗവേഷണ ഗൈഡ് ഡോക്ടർ ജോയ് വി ടി യുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ എക്സിമ, പാദത്തിലെ വിള്ളലുകൾ, സ്കെയിലിംഗ്, ഫംഗസ് അണുബാധകൾ, വരണ്ട ചർമ്മ രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ സുഖപ്പെടുത്തുന്നതിനുള്ള പുതിയ ഹെർബൽ സ്കിൻ മെഡിസിൻ വികസിപ്പിച്ചെടുക്കുകയും സംസ്ഥാന സർക്കാരിന്റെ K-DISC വർഷംതോറും നടത്തുന്ന YIP (young innovators program ) 2020 ൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഈ കണ്ടുപിടുത്തം സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുകയും സ്റ്റാർട്ടപ്പ് ഗ്രാന്റിന് അർഹമാവുകയും ചെയ്തു. വളരെ സൂക്ഷ്മമായ എക്സിമ, പാദത്തിലെ വിള്ളലുകൾ എന്നീ അസുഖങ്ങൾക്ക് പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഡോക്ടർ ജോയ് പറഞ്ഞു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..