മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പെൻഷനേഴ്സ് യൂണിയന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മണിപ്പൂരിൽ നരകയാതന അനുഭവിക്കുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക്, റൂറൽ ബ്ലോക്ക് പെൻഷനേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആൽത്തറക്ക് സമീപം ചേർന്ന പ്രധിഷേധ കൂട്ടായ്മ റൂറൽ ബ്ലോക്ക് പ്രസിഡന്റ് ടി എം യോഹന്നാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

continue reading below...

continue reading below..

ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ടി വർഗീസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.ഒ ജോസഫ്, റൂറൽ ബ്ലോക്ക് സെക്രട്ടറി വി.വി വേലായുധൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. നഗരം ചുറ്റിയുള്ള പ്രധിഷേധ പ്രകടനവും ഉണ്ടായിരുന്നു

You cannot copy content of this page