ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഡോൺ ബോസ്കോ സ്കൂളുകളിൽ നിന്ന് തെരത്തെടുക്കപ്പെട്ട ലീഡർമാരുടെ സംഗമം ലീഡേഴ്സ് മീറ്റ് സാംസ്കാരിക പ്രവർത്തകനും കേരള അസി. ഓഡിറ്റ് ജനറലുമായിരുന്ന ഡോ. പി. സരിൻ ഐ.എ.എസ് (Rtd) ഉദ്‌ഘാടനം ചെയ്തു. ഡോൺ ബോസ്കോ സ്കൂൾ വൈസ് റെക്ടർ ഫാ. സന്തോഷ് മണികൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ഐ.സി.എസ്.ഇ. പ്രിൻസിപ്പൾ ഫാ. മനു പീടികയിൽ, എൽ.പി.സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ വി.പി. ഓമന, ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ.പ്രസിഡന്റ് ടെൽസൺ കോട്ടോളി, ഐ.സി.എസ്.ഇ.സ്കൂൾ പി.ടി.എ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരൻ, ജൂബിലി കമ്മറ്റി സെക്രട്ടറി ലൈസ സെബാസ്റ്റ്യൻ, അഡ്വ. ഹോബി ജോളി എന്നിവർ സംസാരിച്ചു.
അനിൽ കുരിശിങ്കലിന്‍റെ നേതൃത്വത്തിലുള്ള ടീം ക്ലാസ് നയിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുത്തു
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O