ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇല്ലംനിറ ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. നകരമണ്‍ ത്രിവിക്രമൻ നമ്പൂതിരി ഇല്ലംനിറ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. അണിമംഗലം ഗോവിന്ദൻ നമ്പൂതിരി, ശാന്തിമാരായ മനോജ്, ഹരി മറ്റു കീഴ്ശാന്തിമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ദേവസ്വം ഭൂമിയായ കൊട്ടിലാക്കൽ പറമ്പിൽ നിന്ന് കൊയ്തെടുത്ത നെൽകറ്റകൾ ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ ശേഖരിച്ചിരുന്നു. ശേഖരിച്ച നെൽകറ്റകൾ തലചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം വലം വച്ച് ശ്രീകോവിലിൽ പ്രവേശിച്ചു. തുടർന്ന് പൂജകൾക്ക് ശേഷം നെൽകതിരുകൾ ഭഗവാന് നിവേദിച്ചു. പൂജിച്ച കതിരുകൾ ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളിലും ദേവസ്വം ഓഫിസിലും സ്ഥാപിച്ചു. തുടർന്ന് നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
പുറത്തുനിന്നും ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർക്കറ്റകൾ കൊണ്ടുവരുന്നതിനു പകരം, 2018 മുതൽ ക്ഷേത്രം ദേവസ്വം ഭൂമിയിലാണ് ഇവ വിളയിച്ചെടുക്കുന്നത്. ദേവസ്വം ചെയർമാൻ യൂ പ്രദീപ് മേനോൻ, ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ.ജി അജയകുമാർ, കെ.ജി സൂരേഷ്, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ, നാലമ്പല തീർത്ഥാടകർ തുടങ്ങി നൂറുകണക്കിനാളുകൾ ചടങ്ങിൽ ഭക്തിനിർഭരം പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com