ഉന്നത വിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയും വിദ്യാലങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ആദരിക്കുന്നു – ‘മെറിറ്റ് ഡേ 2023 ‘ ജൂലൈ 28 ന്

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം തലത്തിൽ എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ, പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നിയോജകമണ്ഡലത്തിൽ 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്നു. ജൂലൈ 28 വെള്ളിയാഴ്ച രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ നടത്തുന്ന പരിപാടി ഡോ. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ മുഖ്യാതിഥി ആയിരിക്കും. നഗരസഭാധ്യക്ഷ സുജ സഞ്ജീവ് കുമാർ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ കെ ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ, സംഘാടക സമിതി കൺവീനർ ടി വി ചാർളി, കോഡിനേറ്റർ സി എസ് അബ്ദുൽ ഹഖ് എന്നിവർ സംസാരിക്കും.

എസ്എസ്എൽസി വിഭാഗത്തിൽ 650 വിദ്യാർത്ഥികൾക്കും പ്ലസ് ടു വിഭാഗത്തിൽ 440 വിദ്യാർത്ഥികൾക്കും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 120 വിദ്യാർത്ഥികൾക്കും വിഎച്ച്എസ്ഇ യിൽ 8 വിദ്യാർത്ഥികൾക്കും ആയി ആകെ 1218 വിദ്യാർത്ഥികളെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.

എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 26 സ്കൂളുകളും പ്ലസ് ടുവിൽ 3 സ്കൂളുകളും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 21 സ്കൂളുകളും ആദരവ് ഏറ്റുവാങ്ങുമെന്ന് സംഘാടകസമിതി ചെയർമാൻ എംപി ജാക്സൺ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

സംഘാടകസമിതി കൺവീനർ ടി വി ചാർളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റോ കുര്യൻ,കോഡിനേറ്റർമാരായ സി.എസ്. അബ്ദുൽ ഹഖ്, എ.സി. സുരേഷ്, മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് തത്തംപിള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O