നൂതന കാർഷികോപകരണങ്ങളുടെ പ്രദർശനമൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്

ഇരിങ്ങാലക്കുട : പാഴ് വസ്തുക്കൾ, ഉപയോഗിച്ച ഇരുമ്പ് തുടങ്ങിയവയിൽ നിന്ന് നിർമിച്ച പുത്തൻ കാർഷികോപകരണങ്ങളുടെ പ്രദർശനമൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. ആദ്യ വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികളാണ് മൈക്രോ പ്രോജക്ടിൻ്റെ ഭാഗമായി കൃഷി അനായാസമാക്കാൻ സഹായിക്കുന്ന പതിമൂന്ന് പുതിയ ഉപകരണങ്ങൾ നിർമിച്ചത്.

ഫ്രൂട്ട് പ്ലക്കർ, വാഴയ്ക്ക് എളുപ്പത്തിൽ ഊന്ന് കൊടുക്കാനുള്ള ഉപകരണം, മൾട്ടി പർപ്പസ് കൈക്കോട്ടുകൾ, മാനുവൽ ടില്ലർ, ചെടികൾ വേരോടെ പിഴുതെടുക്കാനുള്ള ഉപകരണം തുടങ്ങിയവ ശ്രദ്ധേയമായി.

‘പ്രത്യാഗ്ര 23’ എന്ന പേരിൽ ഒരുക്കിയ അഗ്രി ടൂൾസ് എക്സ്പോയുടെ ഉദ്ഘാടനം മികച്ച പച്ചക്കറി കർഷകയ്ക്കുള്ള അവാർഡ് നേടിയ അനിത ധനഞ്ജയൻ നിർവഹിച്ചു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി എം.ടി. സിജോ തുടങ്ങിയവർ പ്രസംഗിച്ചു.അധ്യാപകരായ അശ്വതി പി സജീവ്, ഇ ടി ജോയി വിദ്യാർത്ഥികളായ ടി ഗോവർദ്ധൻ, അന്ന ഈനാശു ചുങ്കത്ത് എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page