കുടുംബശ്രീ സി.ഡി.എസ് 1 ന്‍റെ നേതൃത്വത്തിൽ കർക്കിടക കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ കുടുംബശ്രീ സി.ഡി.എസ് 1 ന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാൻറിൽ ജൂലൈ 24 മുതൽ 30 വരെ നടത്തുന്ന കർക്കിടക കഞ്ഞി ഫെസ്റ്റിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുജാ സഞ്ജീവ് കുമാർ നിർവഹിച്ചു. നഗരസഭാ സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പാവതി അധ്യക്ഷത വഹിച്ചു.

കർക്കിടകത്തിൽ ആരോഗ്യത്തിനായി കഴിക്കേണ്ട പത്തിലകളായ താള്, തകര, തഴുതാമ, ചേമ്പ്, പയറിലെ, ചേനയില, കുമ്പളം, മത്തൻ, ചൊറിയണം, മുള്ളൻചീര, നെയ്യുണ്ണി, കൂവളത്തില, വട്ടത്തകര, കടുമുടുങ്ങ, എന്നിവയുടെ വില്പനയും കർക്കിടക മാസത്തോടനുബന്ധിച് കുടുംബശ്രീ സംരംഭകരും,സി.ഡി.എസ് അംഗങ്ങളും തയ്യാറാക്കിയ മരുന്നുണ്ട,ചെറുപയർ പായസം, എന്നിങ്ങനെ വിവിധതരം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണന മേളയും ഫെസ്റ്റിലുണ്ട്.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.സി ഷിബിൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനികാരൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മീനാക്ഷി ജോഷി സ്വാഗതവും സി ഡി എസ് 1 വൈസ് ചെയർപേഴ്സൺ കാഞ്ചന കൃഷ്ണൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O