ഇരിങ്ങാലക്കുട : ഡോൺ ബോസ്‌കോ അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന പുതുക്കി പണിത മാതാവിന്റെ നാമധേയത്തിലുള്ള തീർത്ഥകേന്ദ്രത്തിന്റെ കുദാശാകർമ്മം ഇരിങ്ങാലക്കുട മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. എല്ലാവർഷവും നടത്തി വരുന്ന മാതാവിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേനയും കുർബ്ബാനയും ഇപ്പോൾ നടന്നുവരുന്നു. തിരുന്നാൾ കൊടിയേറ്റം വ്യാഴാഴ്ച മെയ് 9 ന് രാവിലെ 7.15 ന് ഡോൺ ബോസ്‌കോ റെക്ടർ ഫാ. ഇമ്മാനുവൽ വട്ടകുന്നേൽ നിർവഹിക്കും.
മെയ് 11 ശനിയാഴ്ച വൈകീട്ട് 5 മണിയുടെ കുർബ്ബാനയിൽ പ്രസ്തുദേന്തി വാഴ്ച്ച തുടർന്ന് രൂപം എഴുന്നുള്ളിച്ചുവെക്കൽ. തിരുന്നാൾ ദിനമായ ഞായറാഴ്ച മെയ് 12 ന് രാവിലെ ആഘോഷമായാ തിരുന്നാൾ കുർബ്ബാന സലേഷ്യൻ ബാംഗ്ലൂർ തിരുഹൃദയ പ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ. ഫാ. ഡോ. ജോസ് കോയിക്കൽ SDB യുടെ മുഖ്യകാർമ്മീത്വത്തിൽ, തുടർന്ന് 200 വിശുദ്ധരുടെ തിരുശേഷിപ്പു വണക്കത്തിനുള്ള അവസരം വൈകീട്ട് 5.30 വരെ. 5.30ന് തിരുന്നാൾ പ്രദക്ഷിണം 7.30ന് സമാപനം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com