പത്ത് ദിവസം നീണ്ടു നിൽക്കുന്ന ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയിൽ ആരംഭം , ഞായറാഴ്ചയിലെ പരിപാടികൾ അറിയാം …

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തുന്ന പ്രഥമ നവരാത്രി നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച കിഴക്കേ ഗോപുര നടയിൽ ആരംഭം. വൈകീട്ട് 5.30ന് കൂടിയാട്ട കുലപതി വേണുജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.

ഒക്ടോബർ 15 മുതൽ 24 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ 80ൽ പരം ഇനങ്ങളിലായി ഏകദേശം 800 ലധികം കലാകാരന്മാർ പങ്കെടുക്കുന്നു. ദേശീയ സംഗീത നൃത്ത വാദ്യമഹോത്സവം എന്ന ഖ്യാതിയുള്ള ഉത്സവം പോലെ തന്നെ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കലാപരിപാടികൾ തന്നെയാണ് നവരാത്രി മഹോത്സവത്തിലും ഒരുക്കിയിട്ടുള്ളത്.

ഒക്ടോബർ 15 ഞായറാഴ്ച നടക്കുന്ന പരിപാടികൾ
വൈകിട്ട് 5:30 മുതൽ 5:40 വരെ തിരുവാതിരക്കളി ശ്രീപാദം ടീം പുല്ലൂർ
5:40 മുതൽ 6 മണി വരെ നൃത്തനൃത്യങ്ങൾ ഗോപിക വേണുഗോപാൽ ചാലക്കുടി.
6 മണി മുതൽ 6:30 വരെ നൃത്ത നൃത്യങ്ങൾ ശ്രീശങ്കര നൃത്ത വിദ്യാലയം എടതിരിഞ്ഞി, ഗുരു കലാമണ്ഡലം യമുന രാധാകൃഷ്ണൻ
6:30 മുതൽ 7:30 വരെ ഭക്തിഗാനസുധ രാജീവ് സപര്യ, ശബരിയ മ്യൂസിക്കൽ അക്കാദമി ഇരിങ്ങാലക്കുട
7:30 മുതൽ 8:30 വരെ കഥക്ക് ശരണ്യ ശരണ്യാസ് സഹസ്ര കഥക് നൃത്ത്യ അക്കാദമി, ഇരിങ്ങാലക്കുട
8:30 മുതൽ 9:30 വരെ മോഹിനിയാട്ടം & ഭരതനാട്യം സ്നേഹ രാജേഷ് ആർ.എൽ.വി & സംഘം പറവൂർ

എല്ലാ പരിപാടികളും തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ വീക്ഷിക്കാം

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page