ഇരിങ്ങാലക്കുട : നാദോപാസന, ശ്രീ ചെറുതൃക്കൊവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് ഒക്ടോബർ 15ന് തുടക്കമാകും. വൈകുന്നേരം 5 മണിക്ക് ശ്രീ ചെറുതൃക്കൊവിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽവച്ച് നടക്കുന്ന 32 – മത് വാർഷികാഘോഷ പരിപാടികളും നവരാത്രി സംഗീതോത്സവവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്‌റെ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ നാദോപാസന പ്രസിഡണ്ട് സോണിയ ഗിരി അധ്യക്ഷതവഹിക്കും.
എസ് എൻ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവി മുഖ്യപ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സന്തോഷ് ബോബൻ, ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ക്ഷേമസമിതി പ്രസിഡൻറ് അഡ്വ. മധുസൂദന മേനോൻ എന്നിവർ ആശംസകൾ അർപ്പിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ഡോ. കാർത്തിക് പരമേശ്വരൻ അവതരിപ്പിക്കുന്ന സംഗീതകച്ചേരി ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 15 മുതൽ 23വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വച്ചാണ് സംഗീതാർച്ചന. നിരവധി ഗുരുവായൂരപ്പൻ കീർത്തനങ്ങൾ രചിച്ചിട്ടുള്ള സുന്ദരനാരായണ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇരിങ്ങാലക്കുട സ്വദേശി എൻ വി പി മേനോൻ, ഇരിങ്ങാലക്കുടയിലെ നിരവധി ശിഷ്യ സമ്പത്തും പ്രശസ്ത മൃദംഗ വിദ്വാനുമായിരുന്ന യശശരീരനായ കൊരമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരി, നാദോപാസനയുടെ മുൻ വൈസ് പ്രസിഡണ്ട് എ. അഗ്നിശർമ്മൻ എന്നീ പ്രഗത്ഭമതികളുടെ ആദരസൂചകമായി ഓരോ ദിവസവും അവർക്കായി സമർപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത്.
15ന് വൈകീട്ട് 6.00ന് മൂഴിക്കുളം ഡോ കാർത്തിക് പരമേശ്വരൻ്റെ വായ്പാട്ട്, 16ന് ഡോക്ടർ ഇ എൻ സജിത്തിൻ്റെ സംഗീതകച്ചേരി, 17ന് ഡോ കൊല്ലം ജി എസ് ബാലമുരളിയുടെ വായ്പ്പാട്ട്, 18ന് വിവേക് സദാശിവത്തിന്റെയും (ചെന്നൈ) 19 ന് ജയന്തി ശ്രീധരന്റെയും (ചെന്നൈ) സംഗീതകച്ചേരി. ഒക്ടോബർ 20 ന് ബാംഗ്ലൂർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന എം ബി ഹരിഹരൻ, എസ് അശോകൻ എന്നിവരുടെ സംഗീതകച്ചേരിയും 21ന് ഡോക്ടർ രേഖാമേനോനും 22ന് സംഗീത കലാസാഗരം ഡൽഹി സുന്ദർരാജൻ, എന്നിവരും കച്ചേരി അവതരിപ്പിക്കും.
സമാപന ദിവസമായ ഒക്ടോബർ 23ന് ദീപ പാലനാട് കഥകളിപദ കച്ചേരിയും അവതരിപ്പിക്കും. ദിവസവും വൈകിട്ട് 5.00 ന് സംഗീത വിദ്യാർത്ഥികളുടെ സംഗീതാരാധനയും തുടർന്ന് സംഗീതസംബന്ധമായ ഒരു പ്രഭാഷണവും നടത്തുന്നുണ്ട് എന്ന് നാദോപാസന സെക്രട്ടറി പി നന്ദകുമാർ പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews