കെ. സച്ചിദാനന്ദൻ്റെ കാവ്യലോകത്തെ ആസ്പദമാക്കി സച്ചിദാനന്ദം എന്ന പേരിൽ കാട്ടൂരിൽ ഞായറാഴ്ച കവിസംഗമം

കാട്ടൂർ : ലോക കവിതാരംഗത്തു് മലയാളത്തിൻ്റെ മുദ്രയായി വർത്തിക്കുന്ന കെ. സച്ചിദാനന്ദൻ്റെ കാവ്യലോകത്തെ ആസ്പദമാക്കി സച്ചിദാനന്ദം എന്ന പേരിൽ കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ ജൂലായ് 14 ഞായറാഴ്ച രാവിലെ 9:30 ന് കവിസംഗമം സംഘടിപ്പിക്കുന്നു. സച്ചിദാനന്ദൻ കവിതകളെക്കുറിച്ചുള്ള അവലോകനവും ആസ്വാദനവും അതിൻ്റെ ആലാപനവുമാണ് പരിപാടിയിൽ ഉള്പെടുത്തിരിക്കുന്നത് എന്ന് സംഘടകരായ കലാസദനം – സർഗ്ഗ സംഗമംഗ്രൂപ്പും കാവ്യ ശിഖ വള്ളത്തോൾ ടീമും അറിയിച്ചു.

ചടങ്ങ് പ്രശസ്ത കവി ബക്കർ മേത്തല ഉദ്ഘാടനം നിർവഹിക്കും. കാവ്യശിഖയുടെ അമരക്കാരായ ഡോ: സി. രാവുണ്ണി , ഇ. ജിനൻ, വർഗ്ഗീസ് ആൻ്റെണി , ടി. ഗീത തുടങ്ങിയവരും മറ്റു നിരവധി കവികളും സംഗമത്തിൽ സംബന്ധിക്കുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page