ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം’ എന്ന മുദ്രാവാക്യം ഉയർത്തി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന ഉച്ചഭക്ഷണ വിതരണത്തിന്റെ 8-ാം വാർഷികം ആചരിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ ചടങ്ങിന്റെ അധ്യക്ഷനായി.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസൻ, ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറിമാരായ സി.ഡി സിജിത്ത്, വി എ അനീഷ്, നഗരസഭാ കൗൺസിലർ സഞ്ചയ് എം.എസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഐ.വി.സജിത്ത് സ്വാഗതവും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖിൽ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ കെ രാംദാസ് , സെക്രട്ടറിയറ്റ് അംഗം നവ്യ കൃഷ്ണ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എസ്.ശിഖ, പി.എം. ഷാനവാസ്, അക്ഷയ് സുഗതൻ, വി ബി നിധേഷ്, പി.ഡി. ദീപക് തുടങ്ങിയവർ നേതൃത്വം നൽകി. മുരിയാട് മേഖല കമ്മിറ്റിയിലെ വലിയപറമ്പ് യൂണിറ്റ് ആണ് ഇന്ന് പൊതിച്ചോർ വിതരണം നടത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com