ഇരിങ്ങാലക്കുട : സാംസ്ക്കാരിക കേരളത്തിന് നിരുപമമായ സംഭാവനകൾ പ്രധാനം ചെയ്‌തുകൊണ്ട് 69-ാം വർഷത്തിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്‌മാരക കലാനിലയത്തിന്റെ സ്ഥാപകദിനാഘോഷം ജൂലായ് 12 വെള്ളിയാഴ്‌ച രാവിലെ 10ന് കലാനിലയത്തിൽ വെച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൻ സുജ സഞ്ജീവ്‌കുമാർ ഉദ്ഘാടനം നിർവ്വഹിക്കും.
കലാനിലയം പ്രസിഡൻ്റ് എം.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന വേദിയിൽ വെച്ച് 2023 – 24 വർഷത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കലാനിലയം കഥകളി ട്രൂപ്പിൻ്റെ നൂറരങ്ങ് പരിപാടി വിജയക രമായി പൂർത്തീകരിച്ച കലാനിലയം കലാകാരന്മാർക്കുള്ള ആദരവും, കഥകളി ആസ്വാദനകളരിയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഉണ്ണായി വാരിയർ സ്‌മാരക കലാനിലയം പ്രസിഡൻ്റ് എം. ശ്രീകുമാർ, സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, പ്രിൻസിപ്പാൾ കലാമണ്ഡലം ശിവദാസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

