ഉപജില്ല ശാസ്ത്രോത്‌സവത്തിന് തിരിതെളിഞ്ഞു – മൂന്ന് ദിവസങ്ങളിലായി കൽപറമ്പ്, വടക്കുംകര എന്നിവിടങ്ങളിലായി നടക്കുന്ന മേളയിൽ പങ്കെടുക്കുന്നത് 1500 ഓളം വിദ്യാർത്ഥികൾ

കൽപ്പറമ്പ് : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്‌സവത്തിന് തിരിതെളിഞ്ഞു. ഒക്ടോബർ 8, 9, 10 തീയതികളിലായി ബി.വി എം എച്ച് എസ് എസ് കൽപറമ്പ്, ജി യു പി എസ് വടക്കുംകര ,എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

1500 ഓളം വരുന്ന വിദ്യാർത്ഥികൾ മൂന്ന് ദിവസങ്ങളിലായി ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. ഒന്നാം ദിനം ഗണിത ഐ.ടി മേളകൾ ബി.വി എം വി എച്ച് എസ് എസ് സ്കൂളിലും. സാമൂഹ്യ മേള ജി.യു.പി.എസ് വടക്കുംകര , എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് എന്നീ സ്കൂളുകളിലാണ് നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9.30 ന് മേളയുടെ ഇനങ്ങൾ ആരംഭിക്കും.

രണ്ടാം ദിനം ഐ.ടി മേള ബി.വി.എം എച്ച് എസ്. എസ് കൽപറമ്പ് സ്കൂളിലും പ്രവൃത്തി പരിചയമേള മൂന്ന് സ്കൂളുകളിലുമായി നടക്കുന്നതായിരിക്കും. മൂന്നാം ദിനം ശാസ്ത്രമേള ബി.വി എം എച്ച് എസ് എസ് കൽപറമ്പ്, എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് എന്നീ സ്കൂളുകളിലും പ്രവൃത്തി പരിചയമേള ജി.യു പി.എസ് വടക്കുംകര എന്നീ സ്ക്കൂളുകളിലുമായി നടക്കുന്നതാണ്.

ഇരിങ്ങാലക്കുട എ.ഇ.ഓ രാജീവ് എം.എസ് പതാക ഉയർത്തി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .കെ.എസ് തമ്പി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പൂമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ് , പൂമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ജൂലി ജോയ്, പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി ഗോപിനാഥൻ, എച്ച്. എം. ഫോറം കൺവീനർമാരായ ലത ടി. കെ , സിന്ധു മേനോൻ, ബി.വി.എം എച്ച് എസ് എസ് പ്രിൻസിപ്പാൾ ബിജു ആൻ്റണി, ജി.യു പി. എസ് വടക്കുംകര പി.ടി.എ പ്രസിഡണ്ട് രാധാകൃഷ്ണൻ എം.എ, എച്ച് സി സി എൽ പി എസ് കൽപ്പറമ്പ് പി.ടി.എ പ്രസിഡണ്ട് വിക്ടർ കല്ലറക്കൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ഇരിങ്ങാലക്കുട എ.ഇ ഓ രാജീവ് എം.എസ് സ്വാഗതവും, ഉപജില്ല വികസന സമിതി കൺവീനർ ഡോ. എ. വി. രാജേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page