ഇരിങ്ങാലക്കുട : ബി.ആർ.സി, ഇരിങ്ങാലക്കുട ജി.എൽ.പി.എസ് എന്നിവിടങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടന്ന വിദ്യാരംഗം കലാസാഹിത്യവേദി ഇരിങ്ങാലക്കുട ഉപജില്ല സർഗോത്സവം 2025 “വൈഖരി ” സമാപിച്ചു.
സംസ്ഥാന സർക്കാരിൻ്റെ ‘യോദ്ധാവ്’ പരിപാടിയുമായി ബന്ധപ്പെട്ട് ലഹരിവിരുദ്ധ കവിത ഈണം നൽകി ആലപിച്ചതിന് മുൻ ഡിജിപി അനിൽകാന്തിൽ നിന്ന് ആദരം ലഭിച്ച കുമാരി സാന്ദ്ര ടി എസ് സമാപന സമ്മേളനം കവിത ചൊല്ലി ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി ബി.പി.സി സത്യപാലൻ കെ.ആർ അദ്ധ്യക്ഷത വഹിച്ചു.
എച്ച് എം ഫോറം കൺവീനർ എൽ.പി സിന്ധു മേനോൻ, ജി.എൽ.പി.എസ് എച്ച് എം അസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവ് എം.എസ് സ്വാഗതവും വിദ്യാരംഗം അസി. കോഡിനേറ്റർ ഷീബ ടീച്ചർ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ കൂട്ടായ്‌മയാണ് വിദ്യാരംഗം കലാസാഹിത്യവേദി.
സമാപന സമ്മേളനത്തിൽ സമ്മാനദാനം, മികവ് അവതരണം, പതിപ്പ് പ്രകാശനം എന്നിവയും ഉണ്ടായിരുന്നു. വിദ്യാരംഗം കോഡിനേറ്റർ സുമിത എൻ.എസ് അസിസ്റ്റന്റ് കോഡിനേറ്റർ ബിന്ദു ജി കുട്ടി എന്നിവർ രണ്ടു ദിവസങ്ങളിലായി നടന്ന സർഗോത്സവം ഏകോപിപ്പിച്ചു.



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

