ഇമാഗോ റൈസ്: ആവേശകരമായി ഡോൺ ബോസ്കോ കെ.ജി. ഗ്രാജുവേഷൻ

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ ഐ. സി. എസ്. ഇ സ്കൂളിൻ്റെ കെ.ജി. വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ ചടങ്ങായ “ഇമാഗോ റൈസ്” വിദ്യാർത്ഥികളുടെ കഴിവുകളും സൃഷ്ടിപരതയും പ്രകടമാക്കിയ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി .

ഡോൺ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഇരിങ്ങാലക്കുട രൂപതാ ചാൻസലർ ഫാ. ഡോ. കിരൺ തട്ട്ല ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ സ്വാഗതം ആശംസിച്ചു.

ഭദ്രദീപം തെളിയിക്കലിനു ശേഷം യു കെ ജി കുട്ടികളുടെ ഗ്രാജുവേഷൻ ചടങ്ങ് നടന്നു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിപാടിയെ വർണ്ണശബളമാക്കി. കെ.ജി. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ “കെ ജി ക്രോണിക്കിൾ” എന്ന മൾട്ടിമീഡിയ അവതരണവും ശ്രദ്ധേയമായി.

ഫാ. ജിനോ കുഴിത്തൊട്ടിയിൽ എസ്.ഡി.ബി,സിസ്റ്റർ ഓമന വി.പി, ലിജി ജോസ്, അഡ്വ. രതീഷ് ഭരതൻ, അലക്സ് സുരേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പി.ടി.എ പ്രസിഡന്റ് അഡ്വ. ഹോബി ജോളി അനുമോദന പ്രസംഗവും കെ.ജി. കോർഡിനേറ്റർ ദീപ ജി നായർ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page