തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ വർധിച്ചുവരുന്ന ബസ് അപകടങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ബസുകളുടെ അമിത വേഗത മൂലം അപകടങ്ങൾ വർധിച്ചു വരികയാണ്. ഏകദേശം 55 ഓളം അപകടങ്ങൾ ഈ റൂട്ടിൽ നടന്നു കഴിഞ്ഞു. നിരവധി ജീവനുകളും പൊലിയുന്ന സാഹചര്യം ഉണ്ടായി.

വർധിച്ചു വരുന്ന അപകടങ്ങൾകൾ കുറക്കുന്നതിനു വേണ്ടി ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാന്റിൽ ബസ് ഡ്രൈവർമാർക്കും, യാത്രക്കാർക്കും ലഖുലേഖ വിതരണം ചെയ്തുകൊണ്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, ബ്ലോക്ക്‌ പ്രസിഡന്റ് ശരത് ചന്ദ്രൻ, ബ്ലോക്ക്‌ ട്രഷറർ കെ ഡി യദു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ നവ്യ കൃഷ്ണ, പി ഡി ദീപക്, ബ്ലോക്ക്‌ സെക്രട്ടറിയറ്റ് അംഗം അദുൽ ജയൻ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ പി എം നന്ദുലാൽ,പി കെ ദീപേഷ്, കെ എസ് സുമിത്ത്, വിഷ്ണു പി എ തുടങ്ങിയവർ നേതൃത്വം നൽകി.

DYFI Irinjalakuda Block Committee protested against the increasing number of bus accidents on the Thrissur-Kodungallur route

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page