കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ ബസ്സുകളുടെ അമിതവേഗത – ബന്ധപ്പെട്ടവരുടെ സംയുക്തയോഗം വിളിക്കുവാൻ മന്ത്രിയുടെ നിർദേശം

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ റൂട്ടിലെ ബസ്സുകളുടെ അമിത വേഗതയ്ക്ക് പരിഹാരം കാണാനും ആവശ്യമെങ്കിൽ ബന്ധപ്പെട്ടവരുടെ സംയുക്തയോഗം വിളിക്കുവാനും ഉന്നത സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ നിർദ്ദേശിച്ചു. അമിത വേഗതയും അടിക്കടിയുള്ള അപകട പരമ്പരകളും കൊണ്ട് കുപ്രസിദ്ധിയാർജിക്കുകയാണ് ഈ റൂട്ട്.

കാട്ടൂർ – തൃപ്രയാർ ബസുകൾ ഠാണാവിൽ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ്‌ അവസാനിപ്പിക്കുന്നതിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ശനിയാഴ്ച രാവിലെ സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പറഞ്ഞു.

‘മാലിന്യമുക്ത കേരളം’ എന്ന പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിൽ മഴക്കാലപൂർവ്വ ശുചീകരണങ്ങൾ നടത്താൻ തീരുമാനിച്ചു. തോടുകളും കാനകളും വൃത്തിയാക്കുക, മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി ആർ ബിന്ദു നിർദ്ദേശം നൽകി.

യോഗത്തിൽ മുകുന്ദപുരം തഹസീൽദാർ കെ ശാന്തകുമാരി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ കെ നായർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ലത, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെഎസ് ധനീഷ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

continue reading below...

continue reading below..

You cannot copy content of this page