കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി

ഇരിങ്ങാലക്കുട : കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഇരിങ്ങാലക്കുടയിൽ നിന്നും കാട്ടുർ ഭാഗത്തേക്ക് പോയിരുന്ന കാർ കടക്കു മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്.ശനിയാഴ്ച രാത്രി ഒൻമ്പത് മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികൻ ചെമ്മണ്ട സ്വദേശി കണ്ണനെ കോഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് കറുക്കുറ്റി അപ്പോളോയിലേക്കും മാറ്റി.

കിഴുത്താണി സെന്‍ററിന് സമീപം ജെ കെ സീനീമാസിന്റെ എതിർവശത്തുള്ള പുളിക്കൻ സ്റ്റോഴ്സിലേയ്ക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. കടയുടെ ഭിത്തിയും ഷട്ടറും തകർന്നു. കാർ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. വാഹനമോടിച്ചയാൾക്കെതിരെ കാട്ടൂർ പോലീസ് കേസ് എടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O