ഇരിങ്ങാലക്കുട : കരുവന്നൂർ വെട്ടുകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റേഷൻകട വ്യാപാരി വിയ്യത്ത് മുകുന്ദന്റെ മകൻ ഷിനോദ് (36) അമൃത എക്സ്പ്രസ്സ് ട്രെയിനിൽ എറണാകുളത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു.
കൂട്ടുകാരൊന്നിച്ച് യാത്ര ചെയ്യവെ വാതിലിൽ ഇരുന്നിരുന്ന ഷിനോദ് താഴെ വീഴുകയായിരുന്നു. കൂട്ടുകാർ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തി ട്രാക്കിലൂടെ അര കിലോമീറ്ററോളം പുറകോട്ട് നടന്നാണ് ഷിനോദിനെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മാതാവ് ഷീല, ഭാര്യ ശീതൾ, മക്കൾ ദിദേയ(4), ധൻവിക (2). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O