ഇരിങ്ങാലക്കുട : തൃശ്ശൂർ ടാക്സ് കൺസൾട്ടൻറ്സ് & പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല നേതൃത്വ പരിശീലന ക്യാമ്പ് “ആരവം 24′ ജൂൺ 26, 27 തീയ്യതികളിൽ അതിരപ്പിള്ളി ബദാനിയ റിസോർട്ടിൽ നടക്കും. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
26ന് ഉച്ചക്ക് 2ന് ചാലക്കുടി എം.എൽ.എ സനീഷ്‌കുമാർ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം. ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിണ്ടൻറ് ശൗൽ ആതിര ദേവരാജൻ മുഖ്യാതിഥിയായിരിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിൻറ് എ. എൻ. പുരം ശിവകുമാർ, ജനറൽ സെക്രട്ടറി കെ. രവീന്ദ്രൻ, ട്രഷറർ ഇ.കെ. ബഷീർ, സംഘാടക സമിതി കൺവീനർ പി.കെ. സന്തോഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 2.30ന് TCPAK കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ഷാജിയുടെ ക്ലാസും. വൈകീട്ട് 7 ന് കലിക്കൽ ഏകലവ്യ നാടൻപാട്ട് കലാകേന്ദ്രത്തിൻ്റ കലാസന്ധ്യയും ഉണ്ടായിരിക്കും.
27ന് രാവിലെ 9.30 ന് ജി.എസ്.ടി. അപ്പിൽ വിഭാഗം തശ്ശൂർ ജോ. കമ്മീഷണർ പി.എ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്‌റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ വി. കെ. സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസെടുക്കും. ഉച്ചക്ക് ഒരുമണിക്ക് ക്യാമ്പ് സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com