കരുവന്നൂർ : തളിയകോണം കാത്തിരിപ്പ് കേന്ദ്രം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണക്കളി 2023 സംഘടിപ്പിച്ചു. തളിയക്കോണം എസ്.എൻ.ഡി.പി പരിസരത്ത് നടന്ന പരിപാടി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി പി രഞ്ജിത്ത് അധ്യക്ഷതവഹിച്ചു.
വാർഡ് കൗൺസിലർ ഷാജുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പ്രേമരാജ് അമ്പാട്ടുപറമ്പിൽ സ്വാഗതവും മജു വി എം നന്ദിയും പറഞ്ഞു. തരംഗം കലാവേദി തൃശ്ശൂർ മൊഫസ്റ്റൽ കലാഭവൻ വെള്ളിലാംകുന്ന് മുരിയാട് എന്നീ ടീമുകളാണ് ഓണം കളിയിൽ പങ്കെടുത്തത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O