ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ബക്രീദ് ദിനാഘോഷം ജെ ആൻഡ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ കെ.കെ. യൂസഫ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് ബക്രീദ് ദിന സന്ദേശം കൈമാറുകയും ചെയ്തു. സാഹോദര്യവും സഹവർത്തിത്വവും ഉണർത്തുവാനാണ് ഓരോ ആഘോഷവും ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ ശാസ്ത്ര ബോധം ഉൾക്കൊണ്ടു വേണം വളരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാനേജർ പ്രൊഫ. എം.എസ് വിശ്വനാഥൻ, ജോ. സെക്രട്ടറി ടി.വി. പ്രദീപ്, എസ്.എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ, ഹെഡ് മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. നിയ നൗറിൻ , ഫിദ ഫാത്തിമ, ഫാത്തിമ, ഹിബ മെഹബൂബ്, ലക്ഷ്മി വാര്യർ എന്നീ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു.
എസ്.എൻ.ഇ.എസ് വൈസ് ചെയർമാൻ പി.കെ പ്രസന്നൻ സ്വാഗതവും കൺവീനർ പി.എ. പ്രിയ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O