മഹാത്മാ ഓൾഡ് സ്റ്റുഡന്റ്സ് പൊറത്തിശ്ശേരി അനുമോദനസദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മാ ഓൾഡ് സ്റ്റുഡന്റ്സിന്റെ ആഭിമുഖ്യത്തിൽ
SSLC , +2 Full A+ നേടിയ MUPS ലെ പൂർവ്വ വിദ്യാർത്ഥികൾക്കും , പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾക്കും അനുമോദന സദസ്സും, സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും സ്കൂൾ ഹാളിൽ സഘടിപ്പിച്ചു.
ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ: തോമസ് ഉണ്ണിയാടൻ പരിപാടിയുടെ ഉദ്‌ഘാടനവും സമ്മാനദാനവും നടത്തി.



OSA പ്രസിഡണ്ട് ഷാജി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം ബിന്ദു ടീച്ചർ, വാർഡ് കൺസിലർമാരായ വിനീത, സിന്ധു ഗിരീഷ്, അശ്വതി, പി ടി എ പ്രസിഡണ്ട് കാർത്തിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.



യോഗത്തിൽ OSA സെക്രട്ടറി ജയദേവൻ രാമൻ കുളത്ത് സ്വാഗതവും
OSA ട്രഷറർ സന്തോഷ് ബാബു നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page