ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്

കരൂപ്പടന്ന : ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്.

ഷാർജയിൽ ബിസിനസുകാരനായ ചേർപ്പ് ചിറക്കൽ സ്വദേശി നിയാസിന്റെ ഭാര്യയും കരൂപ്പടന്ന പുതിയറോഡ് മുൻ അബൂദാബി പ്രവാസി തെരുവിൽ കാദർകുഞ്ഞിയുടേയും മകളാണ് സബിത.

സബിതയുടെ മൂന്ന് ചിത്രങ്ങളാണ് ഫലജ് എക്സിബിഷനിൽ പ്രദർശിപ്പിക്കുന്നത്.
ഇത് തന്റെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരമാണെന്ന് സബിത പറഞ്ഞു.
കുട്ടിക്കാലം മുതൽ ചിത്രരചനയിൽ വലിയ താൽപ്പര്യമായിരുന്നു. വിവാഹിതയായ ശേഷം ജീവിത സാഹചര്യങ്ങളാൽ ചിത്ര രചനയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന കലയോടുള്ള അഭിനിവേശം പുറത്തെടുക്കാൻ സാധിച്ചത്. അക്രിലിക് പെയ്റ്റിംഗ് ആണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ഷാർജയിൽ രണ്ടാമത്തെ പ്രാവശ്യമാണ് സബിതയുടെ ചിത്രം പ്രദർശിപ്പിക്കുന്നത്.

ഈ മാസം റോമിൽ നടക്കുന്ന മറ്റൊരു അന്താരാഷ്ട്ര ചിത്ര പ്രദർശനത്തിലേക്കും
സബിതയുടെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനി ചിത്രകലാ രംഗത്ത് സജീവമാകണമെന്നും തന്റെ ചിത്രങ്ങൾക്ക് ആസ്വാദകർ ഉണ്ടാകണമെന്നുമാണ് സബിതയുടെ ആഗ്രഹം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page