കുട്ടൻകുളം നവീകരണ പദ്ധതിയിൽ സ്മാരക നിർമ്മാണം ഉണ്ടാകില്ല – നവീകരണ പ്രവർത്തികൾ 26ന് പുനരാരംഭിച്ച് ഏപ്രിലിൽ ഉത്സവത്തിന് മുൻപ് പൂർത്തിയാക്കാൻ പിഡബ്ല്യുഡിക്ക് നിർദേശം

ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ ആരംഭിച്ച കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പദ്ധതിയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കൂട്ടംകുളം സ്മാരക നിർമ്മാണത്തിനായി കുട്ടംകുളം മതിലിന്റെ ആകൃതി മാറ്റുന്നു എന്ന ആശങ്കയ്ക്ക് വിരാമം. കുട്ടൻ കുളം നവീകരണ പദ്ധതിയിൽ കൂട്ടംകുളം സ്മാരക നിർമ്മാണം ഉണ്ടാകില്ലെന്ന് എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനും നഗരസഭ ചെയർപേഴ്സൺ എം. പി ജാക്സനും അറിയിച്ചു. നവീകരണ പ്രവർത്തികൾ 26ന് പുനരാരംഭിച്ച് ഏപ്രിലിൽ ഉത്സവത്തിന് മുൻപ് പൂർത്തിയാക്കാൻ പിഡബ്ല്യുഡിക്ക് നിർദേശം നൽകിയതായി ഇരുവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് അന്ന് ഇത്തരം ഒരു വിവാദം ഉടലെടുത്തത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ ഇത് ഏറെ രാഷ്ട്രീയ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു എന്നാൽ ആ സമയത്ത് തന്നെ പിഡബ്ല്യുഡി ഇത്തരം ഒരു വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇത്തരം വിശദീകരണങ്ങൾ അവഗണിച്ച് അന്ന് പ്രതിപക്ഷ സംഘടനകൾ എല്ലാം രൂക്ഷമായ പ്രതിഷേധങ്ങൾ ഈ വിഷയത്തിൽ ദേവസ്വത്തിനെതിരെയും അന്നത്തെ സർക്കാർനെതിരെയും മന്ത്രിക്കെതിരെയും ഉന്നയിച്ചിരുന്നു.


നഗരസഭ ചെയർപേഴ്സൺ എംപി ജാക്സൺ തന്നെയാണ് അന്നത്തെ സർക്കാരിനെതിരെ ആദ്യമായി ഈ വിഷയത്തിൽ പ്രതിഷേധവുമായി അന്ന് രംഗത്ത് വന്നത്. അന്നത്തെ നിർമ്മാണ രീതി കണ്ടപ്പോൾ ഏവർക്കും തോന്നുന്ന ഒരു ആശങ്ക തന്നെയായിരുന്നു തനിക്കും അന്ന് ഉണ്ടായത് എന്ന് അദ്ദേഹം ഇപ്പോൾ വിശദീകരിക്കുന്നു.



എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ ജാക്സിനോടൊപ്പം കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപിയും അഡ്മിനിസ്ട്രേറ്റർ പ്രീതി സിയും സന്നിഹിതരായിരുന്നു. വിവാദങ്ങൾക്ക് ഇട നൽകാതെ കുട്ടൻകുളത്തിന്റെ പണികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ വേണ്ട നടപടികളാണ് ഏവരും സ്വീകരിക്കേണ്ടത് എന്ന് ദേവസ്വം ചെയർമാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുട്ടൻകുളം സ്മാരകത്തിനായി ബഡ്ജറ്റിൽ അനുവദിച്ച പണം ഉപയോഗിച്ച് സ്മാരകം നിർമ്മിക്കും എന്നും , എന്നാൽ സ്മാരകം എവിടെ നിർമ്മിക്കണമെന്ന് തീരുമാനിക്കാനായി ഒരു സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ എംഎൽഎയോട് നഗരസഭ ചെയർപേഴ്സൺ എം പി ജാക്സൺ ആവശ്യപ്പെട്ടു. സ്മാരക നിർമ്മാണത്തിനായി ഒരു പ്രത്യേക സ്ഥലം കൂടൽമാണിക്യം ദേവസ്വം ഭരണസമിതി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.

കുട്ടൻകുളത്തിന്റെ കിഴക്കേ മതിലിന്റെ പണികൾ തുടങ്ങിയാകും പുനർനിർമാണം അടുത്ത ദിവസം മുതൽ വീണ്ടും ആരംഭിക്കുക എന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page