ചെമ്മണ്ട : കുളിമുറിയിൽ കുളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞു വീണ് ചെമ്മണ്ട സ്വദേശി നെടുമ്പുള്ളി അയ്യപ്പൻ മകൻ ബൈജു (49) മരിച്ചു. ചുമർ ഇടിഞ്ഞു അകപ്പെട്ടു പരിക്കേറ്റ് കിടക്കുകയായിരുന്ന ഇദ്ദേഹത്തെ സ്ഥലത്ത് എത്തിയ പോലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും നേതൃത്വത്തിൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആ സമയം ബൈജു വീട്ടിൽ ഒറ്റക്കായിരുന്നു. തങ്കയാണ് അമ്മ. മിനി ഭാര്യയും നിബിൻ, നന്ദന എന്നിവർ മക്കളുമാണ്.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫീസർ കെ.എസ്. ഡിപിൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. എൻ. സുധൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജയൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ മഹേഷ് വി.ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ്, കൃഷ്ണരാജ്, ശ്രീജിത്ത്, രജിത്ത്,ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive