കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനകൾക്കെതിരായും സമഗ്രവികസനം ആവശ്യപ്പെട്ടും 2025 മാർച്ച് 15 മുതൽ നടക്കുന്ന ‘കല്ലേറ്റുംകര റയിൽവേ സമരം’ സംബന്ധമായി ഒരു ‘അഭിപ്രായ മത്സരം’ നടത്തുകയാണ്. ജനകീയ പ്രസ്ഥാനങ്ങൾക്കായി സമൂഹമാധ്യമ പ്രചരണം നിർവ്വഹിക്കുന്ന പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന വരമുദ്ര ആർട്ട് ഓഫ് ഷെയറിംഗ് കല്ലേറ്റുംകര സ്വദേശി മിഷൻ ഗ്രാമസേവാ കേന്ദ്രവുമായി സഹകരിച്ചാണ് ഈ അഭിപ്രായ മത്സരം സംഘടിപ്പിക്കുന്നത്. കല്ലേറ്റുംകര റെയിൽവേ സമരത്തിൽ പങ്കെടുത്തവർക്കും പിന്തുണക്കുന്നവർക്കും എതിർക്കുന്നവർക്കും എല്ലാവർക്കും ഈ മത്സരത്തിൽ പങ്കാളികളാകാം.
ഇതുവരെ നടന്ന സമരങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനം, സമരങ്ങളിൽ മാധ്യമങ്ങളുടെ പങ്ക്, ഔദ്യോഗിക അധികൃത ഇടപെടലുകൾ, രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ, പൊതുജന സമീപനങ്ങൾ, ഭാവി സമരങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തിയ സമഗ്രമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
തെരഞ്ഞെടുക്കപ്പെടുന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ ആഗസ്റ്റ് 15 ന് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന വേദിയിൽ ആദരിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും ആയവ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതുമാണ്. ശബ്ദസന്ദേശമായും എഴുതിയും വാട്ട്സാപ്പിലൊ ഇമെയിലായൊ അഭിപ്രായങ്ങൾ അയക്കാം. കല്ലേറ്റുംകരയിലെ സ്വദേശി മിഷൻ കാര്യാലയത്തിൽ നേരിട്ടും ഏല്പിക്കാം.
ഇതു സംബന്ധമായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേരും വിലാസവും അറിയിക്കുക. രേഖ, വരമുദ്ര കൺവീനർ, അഭിപ്രായ മത്സരം, കല്ലേറ്റുംകര റെയിൽവേ സമരം 8281645233
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive