ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് നിക്ഷേപകരോട് കാട്ടുന്ന ക്രൂരസമീപനം മാറ്റമില്ലാതെ തുടയുകയാണെന്നും ഇതിനെതിരെ കേരള കോൺഗ്രസ് രംഗത്ത് ഉണ്ടാകുമെന്നും സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.
വായ്പ്പാതട്ടിപ്പ് നടത്തിയവർ, അവർക്ക് കൂട്ടുനിന്നവർ, അവരെ സംരക്ഷിച്ചവർ, തട്ടിപ്പുതുകയുടെ ഓഹരി കൈപ്പറ്റിയവർ,ഇടനിലക്കാർ കുറ്റാരോപിതരായ ങ്ക്ഉദ്യോഗസ്ഥർഎല്ലാവരുംശിക്ഷിക്കപ്പെടണം.വർഷങ്ങളായി കാലാവധി പൂർത്തീകരിച്ചിട്ടും നിക്ഷേപത്തുക തിരികെ കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടിവരികയും ചികിത്സ കിട്ടാതെ മരിക്കു കയും ചെയ്യുന്ന അവസ്ഥ ഇനി ഈ നാട്ടിൽ ഉണ്ടാവരുതെന്നും പ്രതിഷേധ സമരം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂർ ബാങ്കിന് മുമ്പിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് ആമുഖപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, പി. ടി. ജോർജ്ജ്, സതീഷ് കാട്ടൂർ, എം. എസ്. ശ്രീധരൻ മുതിരപ്പറമ്പിൽ, അഡ്വ. ഷൈനി ജോജോ, ഫെനി എബിൻ, അജിത സദാനന്ദൻ, ലിംസി ഡാർവിൻ, എബിൻ വെള്ളാനിക്കാരൻ, ശങ്കർ പഴയാറ്റിൽ, ഫിലിപ്പ് ഓളാട്ടുപുറം, എൻ. ഡി. പോൾ നെരേപ്പറമ്പിൽ, അഷ്‌റഫ് പാളിയത്താഴത്ത്, നൈജു ജോസഫ് ഊക്കൻ, വിനോദ് ചേലൂക്കാരൻ,എ. ഡി. ഫ്രാൻസിസ് ആഴ്ചങ്ങാട്ടിൽ, ആർതർ വിൻസെന്റ് ചക്കാലക്കൽ, ലാലു വിൻസെന്റ് പള്ളായി, ലാസർ കോച്ചേരി, നെൽസൺ മാവേലി, എൻ. കെ. കൊച്ചുവാറു, ജോയൽ ജോയ്, അൻബിൻ ആന്റണി, അനൂപ് രാജ് അണക്കത്തിപ്പറമ്പിൽ, യോഹന്നാൻ കൊമ്പാറക്കാരൻ, തോമസ് ഇല്ലിക്കൽ, പോൾ ഇല്ലിക്കൽ, ജോർജ് കുറ്റിക്കാടൻ, ജോബി, പീയൂസ്,റാണി കൃഷ്ണൻ വെള്ളാപ്പിള്ളി, റോഷൻലാൽകളവം കണ്ടത്ത്, മണികണ്ഠൻ ചക്കാലംതാഴം, ജോൺസൻ ഇല്ലിക്കൽ,തോമസ് തുളുവത്ത്, ഷീല ഡേവിസ്, റാൻസി സണ്ണി, മോഹനൻ ചാക്കേരി, സണ്ണി വൈലിക്കോടത്ത്, ആന്റോ ചാഴൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive