സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു – തിരുനാൾ ജൂലായ് 3 ന്

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ 2025 ജൂലായ് 3-ാം തിയതി ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ദുക്റാന തിരുനാളിന്റെ കൊടിയേറ്റം ജൂൺ 24-ാം തിയതി ചൊവ്വാഴ്ച്ച വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. ആൻ്റണി നമ്പളം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തിരുനാൾ ജനറൽ കൺവീനറും, കൈക്കാരനുമായ ബാബു ജോസ് പുത്തനങ്ങാടി, കൈക്കാരൻമാരായ തിമോസ് പാറേക്കാടൻ, പോൾ ചാമപറമ്പിൽ, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജോ. കൺവീനർമാരായ ഷാജു പന്തലിപ്പാടൻ, ജിജി പള്ളായി, രഞ്ചി അക്കരക്കാരൻ, ജോസ് ജി. തട്ടിൽ, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ, മറ്റു കമ്മിറ്റി കൺവീനർമാർ, ഇടവകജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page