കുഴിക്കാട്ടുകോണം : വായനാദിനത്തോടനുബന്ധിച്ച് കുഴിക്കാട്ടുകോണം വിവേകാനന്ദ ഗ്രാമീണ വായനശാലയിലേക്ക് കുരുന്നുകൾ കൂട്ടത്തോടെ എത്തി. ഹോളി ഫാമിലി എൽ.പി സ്കൂൾ ഹെഡ്‌മിസ്ടസ് സി. സെലിൻ മരിയ, അദ്ധ്യാപികമാരായ ഏയ്ഞ്ചൽ, സ്മിത എന്നിവരോടൊപ്പമെത്തിയ കുഞ്ഞുങ്ങളെ വായനശാല ട്രഷറർ രേഷ്മ നവീൻ, ഡെയ്സി ജീൻസൻ, എൻ.ജി. വിനോദ്, പി.ഹരിദാസ് എന്നിവർ ചേർന്ന് സ്വീകരിച്ച് മെമ്പർഷിപ്പും പുസ്തകങ്ങളും വിതരണം ചെയ്തു. സ്ക്കൂൾ അസംബ്ലിയിൽ വായനശാല സെക്രട്ടറി എം.ആർ. ബാബു വായനാ ദിന സന്ദേശം നല്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive