എടതിരിഞ്ഞി : കോതറ കെ.എൽ.ഡി.സി കനാലിൽ രണ്ടു ദിവസം മുൻപ് നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയും ശേഷം കാണാതാവുകയും ചെയ്ത ഷാനവാസ് (23) ഷാനവാസ്സിന്റെ മൃതദേഹം കണ്ടെത്തി. പുഴയിൽ 4 കിലോമീറ്റർ പരിധിയിൽ നടത്തിയ തിരച്ചിലിനു ഒടുവിൽ പെരിഞ്ഞനം പഞ്ചായത്തിൽ വാർഡ് 7 കോവിലകം എന്ന സ്ഥലത്തെ പുഴയിലെ ഭാഗത്തു നിന്നുമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈപ്പമംഗലം ചളിങ്ങാട് തൊട്ടുപറമ്പത് വീട്ടിൽ കരീമിന്റെ മകനാണ് ഷാനവാസ്. രണ്ടു ദിവസമായി തുടരുന്ന തിരച്ചലിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്
ഇരിങ്ങാലക്കുട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസ്സിന്റെ നേതൃത്വത്തിൽ Gr ASTO സജീവ് കെ സി , ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സുജിത്ത്, നിഖിൽ, അക്ഷയ്, ജെറിൻ,സന്ദീപ് , അജീഷ്, ഹോംഗാർഡ് മാരായ ലിസ്സൻ, രാജു, ചാലക്കുടി നിലയത്തിലെ സ്‌ക്യൂബാ ടീം അംഗങ്ങൾ ആയ അനിൽമോഹൻ, സന്തോഷ്‌കുമാർ, നിമേഷ് എന്നിവരാണ് തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.. തൃശൂർ നിന്ന് വന്ന NDRF സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive