കല്ലേറ്റുംകര : കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ വികസന സമര വിളംബരമായി റയിൽവേസ്റ്റേഷൻ്റെ സമീപ ഗ്രാമകേന്ദ്രങ്ങളിലെ വിവിധയിടങ്ങളിൽ മാർച്ച് 15 ന് തുടങ്ങിയ “സമരാഗ്നി ജ്വലനം” മാർച്ച് 31 തിങ്കളാഴ്ച ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് ജനകീയ മഹാഹർജി ഒപ്പുശേഖരണ വേദിയിൽ സമാപിക്കും എന്ന് സംഘടകർ അറിയിച്ചു.
കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനോട് അധികൃതർ മൂന്നര പതിറ്റാണ്ടായി തുടരുന്ന അവഗണനക്കെതിരെ ജനകീയ മഹാഹർജി ഒപ്പു ശേഖരണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ – സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു ആദ്യ ഒപ്പു വച്ച് ഉദ്ഘാടനം ചെയ്യും. മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ്സ് ഉണ്ണിയാടൻ മുഖ്യപ്രഭാഷണം നടത്തും. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ. ജോജോ മഹാഹർജി വിളംബരം ചെയ്യും.
അഡ്വ. പി.കെ. നാരായണൻ, ടി.കെ. സുധീഷ്, ടി.ജി. ശങ്കരനാരായണൻ, അഡ്വ. എം.എസ്. അനിൽകുമാർ,
പി.ജെ.ആൻ്റണി, പി.എ. അജയഘോഷ്, സോമൻ ചിറ്റേത്ത്, തുടങ്ങിയവർ പ്രസംഗിക്കും. റെയിൽവേ സ്റ്റേഷൻ വികസന സമിതി പ്രസിഡണ്ട് വർഗ്ഗീസ് പന്തല്ലൂക്കാരൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive