പുല്ലൂർ ഐ.ടി.സി ക്ക് സമീപമുള്ള ഇറക്കത്തിലെ പെട്രോൾ പമ്പ് പരിസരം അപകട മേഖലയാകുന്നു

തൊമ്മാന : സംസ്ഥാനപാതയിൽ പുല്ലൂർ ഐ.ടി.സി ക്ക് സമീപമുള്ള ഇറക്കത്തിലെ പെട്രോൾ പമ്പ് പരിസരം സ്ഥിരം അപകട മേഖലയാകുന്നു. ഇവിടെ വാഹനങ്ങൾ അശ്രദ്ധയായി ഓടിക്കുന്നതുമൂലം അപകടങ്ങൾ പതിവാവുകയാണ്.



ഒരു ഭാഗത്ത് തൊമ്മാന പാടം കടന്നുപോകുന്ന വളവുകൾ ഇല്ലാത്ത റോഡും മറുഭാഗത് കുത്തനെയുള്ള ഇറക്കവും, ഇതിനിടയിലാണ് പെട്രോൾ പമ്പ് സ്ഥിതിചെയ്യുന്നത്. അതിവേഗതയിൽ ഇറക്കം ഇറങ്ങി വരുന്ന വാഹങ്ങൾ പെട്രോൾ പമ്പിലേക്ക് അശ്രദ്ധയായി തിരിക്കുന്ന വാഹനങ്ങളിലിടിച്ചാണ് കൂടുതൽ അപകടങ്ങളും ഉണ്ടാക്കുന്നത്.



കഴിഞ്ഞ ദിവസവും സമാനമായ അപകടം നടന്നു. സംസ്ഥാന പാതയിൽ തൊമ്മാന ഭാഗത്തുനിന്നും വന്ന കാർ പെട്രോൾ പമ്പിലേക്ക് പെട്ടന്ന് തിരിഞ്ഞപ്പോൾ വേഗതയിൽ പുല്ലൂർ ഭാഗത്തുനിന്നും വന്നിരുന്ന സ്കൂട്ടർ കാറിൽ ഇടിക്കുകയും യാത്രികന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സമാന അപകടങ്ങൾ പലതും സംഭവിച്ചിട്ടും ഇതുവരെ വേണ്ടത്ര അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല. പെട്രോൾ പമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഇത്തരം അപകട സാധ്യതകൾ മുൻകൂട്ടി കാണാതെ എങ്ങിനെ വിവിധ വകുപ്പുകൾ എൻ.ഓ.സി നല്കിയെന്നതും ഇപ്പോൾ ചോദ്യമായി ഉയരുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page