ഇരിങ്ങാലക്കുട : നട ബസ്റ്റാൻഡ് കൂടൽമാണിക്യം റോഡിൽ സ്ഥിതിചെയ്യുന്ന മുരുകൻ സിൽക്‌സ് & സാരീസ് ഗോഡൗണിൽ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ പുകവരുന്നത് കണ്ടു പ്രദേശവാസികൾ അഗ്നി രക്ഷാ സേനയെ വിളിക്കുകയായിരുന്നു.
ഗോഡൗണിന് സമീപമുള്ള ജനറേറ്ററിൽ നിന്ന് ഷോർട് സർക്യൂട്ട് വഴി തീ പടർന്നതാകാം എന്നാണ് നിഗമനം. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി സ്ഥാപന നടത്തിപ്പുകാർ പറയുന്നു. ഇരിങ്ങാലക്കുട പോലീസ് സംഭവത്തെത്തി സ്ഥിതികൾ നിയന്ത്രിച്ചു.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസ് ൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജയൻ, ഫയർമാൻ ഡ്രൈവർ സന്ദീപ്, ഫയർമാൻമാരായ കൃഷ്ണരാജ് , ശ്രീജിത്ത്, ദിലീപ് , സജിത്ത് എന്നിവർ അടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. ഇത് കൂടാതെ അഗ്നി രക്ഷാ സേന കൊടുങ്ങലൂരിൽ നിന്നും ഒരു യൂണിറ്റ് സംഭവസ്ഥലത് എത്തിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com