ഇരിങ്ങാലക്കുട : കൊല്ലം പോളയത്തോട്ടിൽ കെ.എസ്.ആർ.ടി.സി. ബ സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട കിട്ടമേനോൻ ലിങ്ക് റോഡ് പെരുമ്പാല ഹൗസിൽ (വിപഞ്ചിക) രാമചന്ദ്രന്റെയും സതീരത്നത്തിന്റെയും മകൻ കുട്ടൻ എന്ന് വിളിക്കുന്ന സരീഷ് പി.ആർ (40) ആണ് മരിച്ചത്. ദുബായിൽ അക്കൗണ്ടൻറായിരുന്നു. മൂന്നുദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: മഞ്ജുഷ ആയുർവേദ ഡോക്ടറാണ്. മകൻ: ഘനശ്യാം.
ശനിയാഴ്ച രാവിലെ 7.40-ന് ഇരവിപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പോളയത്തോട് പഴയ കച്ചേരിക്കു സമീപമായിരുന്നു അപകടം. ദുബായിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ സരീഷ് കൊല്ലം ചാത്തന്നൂരിലുള്ള ഭാര്യവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സരീഷിൻറെ കാറും എതിർദിശയിൽ വന്ന കെ.എസ്.ആർ.ടി.സി. ബസുമാണ് ഇടിച്ചത്. ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്.
ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്തെ ടയർ പൊട്ടിത്തെറിച്ചു. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകർന്ന കാറിൽനിന്നു പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 9.45-ഓടെ മരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com