കാലിഡോ ഫെസ്റ്റ് നടത്തി

മൂർക്കനാട് : സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയതായി ആരംഭിച്ച റോവർ സ്കൗട്ട്, റേഞ്ചർ യൂണിറ്റുകളുടെയും നവീകരിച്ച ലൈബ്രറിയുടെയും എൻ എസ് എസ്, സ്കൗട്ട് റൂമിൻ്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ നല്കുന്ന പദ്ധതി ‘ഗിയർ ടു സക്സസ്’ ഇരിങ്ങാലക്കുട മുൻസിപ്പൽ ആക്ടിങ്ങ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പി ടി എ യുടെ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട പ്രിൻസിപ്പൽ കെ എ വർഗ്ഗീസിനേയും ലൈബ്രറി നവീകരണത്തിന് നേതൃത്വം നൽകിയ ജിജി വർഗ്ഗീസ് ടീച്ചറേയും മാനേജ്മെൻ്റ് കൺവീനർ ഫിൻ്റോ പോളിനെയും ബിഷപ്പ് മെമൻ്റോ നല്കി ആദരിച്ചു. സ്കൗട്ട് ലീഡർ ദിവ്യ ഡേവീസിനും റേഞ്ചർ ലീഡർ രമാദേവിയ്ക്കും ബിഷപ്പ് സർട്ടിഫിക്കറ്റ് നല്കി.

ഇടവക വികാരി ഫാ.പോളി പുതുശ്ശേരി അധ്യക്ഷത വഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പൻ മുഖ്യപ്രഭാക്ഷണം നടത്തി. സ്കൗട്ട് ഡിസ്ട്രിക്ട് ട്രെയിനിങ്ങ് കമ്മിഷണർ പി ജി കൃഷ്ണനുണ്ണി, ഗൈഡ്സ് കമ്മിഷണർ പി എം ഐസാബി എന്നിവർ മുഖ്യാതിഥികളായി.

വാർഡ് കൗൺസിലർമാരായ നസീമ കുഞ്ഞുമോൻ, മായ അജയൻ, ഹെഡ്മിസ്ടസ് ഹീര ഫ്രാൻസീസ്, ട്രസ്റ്റി പോൾ തെരുപറമ്പിൽ, പി ടി എ പ്രസിഡണ്ട് രാജു സി എ, സ്കൂൾ മാനേജ്മെൻ്റ് കൺവീനർ ഫിൻ്റോ പി പോൾ, സ്കൂൾ ചെയർമാൻ ഇമ്മാനുവേൽ ജോഷി എന്നിവർ ആശംസകൾ നേർന്നു.പ്രിൻസിപ്പൽ കെ എ വർഗീസ്സ് സ്വാഗതവും ഫസ്റ്റ് അസിസ്റ്റൻ്റ് ജാൻസി ടി ജെ നന്ദിയും അർപ്പിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page