ഇരിങ്ങാലക്കുട : പനമ്പിള്ളി സ്മാരക സർക്കാർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നന്ദനയ്ക്ക് വീട് എന്ന സ്വപ്നം യഥാർഥ്യമായി. 2018 ലെ പ്രളയത്തിൽ നശിച്ചുപോയ വീട്, കലാലയത്തിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും പിന്തുണയോടു കൂടി എൻ എസ് എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് പുനർനിർമ്മിച്ച് കൊടുത്തത് . “സഹപാഠിയ്ക്കൊരു വീടിൻറെ ” താക്കോൽദാനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു .
കോളേജിലെ വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനമാണ് എൻഎസ്എസ് എന്ന് മന്ത്രി പറഞ്ഞു. ജീവകാരുണ്യപരവും മനുഷ്യസ്നേഹപ്രേരിതവുമായ ഒരു പ്രവർത്തനമാണ് ഇതെന്നും, വീടില്ലാത്തവർക്കും സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കും താങ്ങും തണലും ആവാൻ കുട്ടികൾക്ക് കഴിയണം എന്നും മന്ത്രി പറഞ്ഞു.
ജീർണ്ണാവസ്ഥയിലായിരുന്ന വീട്, കേടുപാടുകൾ മാറ്റി, വാർത്ത്, ജനലുകൾ പിടിപ്പിച്ച് ഫ്ലോറിംഗ്, ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ് വർക്കുകളും തീർത്ത് അടുക്കളയടക്കം പണിതീർത്താണ് ‘സഹപാഠിക്കൊരു വീട്’ എന്ന പദ്ധതി പ്രകാരം ഏകദേശം 4,00,000 രൂപ ചിലവിൽ 600 സ്ക്യുയർഫീറ്റിൽ പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ എൻ എസ് എസ് കൂട്ടായ്മയുടെ നേതൃത്യത്തിൽ പണിതു നൽകിയത്.
കോളേജ് പ്രിൻസിപ്പാൾ ഡോ . ജോജോമോൻ എൻ.എ. അദ്ധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണ കമ്മിറ്റി കൺവീനറും വൈസ് പ്രിൻസിപ്പാളുമായ ആൽബർട്ട് ആന്റണി, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ഡോ. സോണി ടി.എൽ, ഡെവ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സന്തോഷ് , കോളേജ് യൂണിയൻ ചെയർമാൻ സൂരജ് വി.ജെ, പി.ടി.എ. വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ കെ.പി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് അഡ്വ. എം.ഡി. ഷാജു, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ശിസ എസ്. എന്നിവർ സംസാരിച്ചു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O