ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഏറവിലുണ്ടായ അപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു

എടതിരിഞ്ഞി : മകനെ ഡോക്ടറെ കാണിച്ച് തിരിച്ചു വരുന്ന വഴി വാഹനാപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചളിങ്ങാട് വീട്ടിൽ സുകുമാരൻ മകൻ ജിതിൻ ( 29 ) ആണ് മരിച്ചത്. തൃശ്ശൂർ എറവ് കപ്പൽ പള്ളിയിൽ വച്ച് പുലർച്ചെ രണ്ട് മണിയോടെ ജിതിൻ ഓടിച്ചിരുന്ന ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ചായിരുന്നു അപകടം.

continue reading below...

continue reading below..


ഓട്ടോ ടാക്സിയിൽ ഒപ്പം ഉണ്ടായിരുന്ന ജിതിന്റെ ഭാര്യ നീതു, മകൻ അദ്രിനാഥ് , ഭാര്യ പിതാവ് കണ്ണൻ എന്നിവർ ഗുരുതരമായ പരിക്കുകളോടെ ചികിൽസയിലാണ്. മകനെ ഡോക്ടറെ കാണിച്ച് തൃശ്ശൂരിൽ നിന്നും നീതുവിന്റെ വാടാനപ്പിള്ളിയിൽ ഉള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.

You cannot copy content of this page