സുജാ സഞ്ജീവ് കുമാർ ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 52-ാമത് ചെയർപേഴ്സനായി കോൺഗ്രസ്സിലെ സുജാ സഞ്ജീവ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജ വിജയിച്ചത്. 41 അംഗ ഇരിങ്ങാലക്കുട നഗരസഭയിൽ യു.ഡി.എഫ് 17 എൽ.ഡി.എഫ് 16 ബി.ജെ.പി 8 എന്നിങ്ങനെയാണ് കൗൺസിലർമാരുടെ എണ്ണം. ഡെപ്യൂട്ടി കളക്ടർ (എൽ.എ) യമുനാ ദേവി തെരഞ്ഞെടുപ്പിന്‍റെ വരണാധികാരിയായിരുന്നു. തുടർന്ന് സുജാ സഞ്ജീവ് കുമാർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

continue reading below...

continue reading below..


യുഡിഎഫിന് പ്രതിനിധീകരിച്ച് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സുജ സഞ്ജീവ് കുമാറിനെ കൗൺസിലർ സോണിയഗിരി നാമനിർദേശം ചെയ്യുകയും, മേരിക്കുട്ടി ജോയ് പിന്താങ്ങുകയും ചെയ്തു.


ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള എൽഡിഎഫ് പ്രതിനിധിയായി കെ ആർ വിജയയുടെ പേര് അൽഫോൻസാ തോമസ് നിർദ്ദേശിക്കുകയും, സിസി ഷിബിൻ പിന്താങ്ങുകയും ചെയ്തു.

ബിജെപിയുടെ പ്രതിനിധിയായി വിജയകുമാരി അനിലനെ ഷാജുട്ടൻ നിർദ്ദേശിക്കുകയും സന്തോഷ് ബോബൻ പിന്താങ്ങുകയും ചെയ്തു.


ആദ്യ റൌണ്ട് വോട്ടിംഗ് പൂർത്തിയായപ്പോൾ യു ഡി എഫ് 17 എൽ ഡി എഫ് 16 എൻ ഡി എ 8 എന്ന നിലയിലാണ് വോട്ട് ലഭിച്ചത്. വോട്ടിംഗ് പ്രക്രിയ പ്രകാരം ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥി വിജയകുമാരി അനിലനെ ഒഴിവാക്കി സുജാ സഞ്ജീവ് കുമാർ (യു.ഡി.എഫ് ) കെ ആർ വിജയ (എൽ.ഡി.എഫ്) എന്നിവരുടെ പേരുകൾ എഴുതിയ ബാലറ്റ് ഉപയോഗി ച്ച് വീണ്ടും വോട്ടിംഗ് തുടർന്നപ്പോൾ . സുജാ സഞ്ജീവ് കുമാറിന് 17 വോട്ടും കെ ആർ വിജയക്ക് 16 വോട്ടും ലഭിച്ചു . സുജാ സഞ്ജീവ് കുമാർ വിജയിച്ചതായി വരണാധികാരി പ്രഖ്യാപിക്കുകയും ചെയ്തു


നഗരസഭയുടെ ഭരണം നിലവിൽ കയ്യാളുന്ന കോൺഗ്രസിലെ ധാരണ അനുസരിച്ചു ആദ്യ 3 വർഷം ചെയർപേഴ്സൺ ആയിരുന്ന സോണിയഗിരി രാജിവച്ച ഒഴിവിലേക്കാണ് ഇപ്പോൾ സുജ സഞ്ജീവ് കുമാർ ഇരിങ്ങാലക്കുട നഗരസഭയുടെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ 52 ചെയർപേഴ്സൺ ആണ് സുജ. ഒമ്പതാമത്തെ വനിതാ ചെയർപേഴ്സനും.

You cannot copy content of this page